IND vs AUS Final ICC World Cup 2023 : ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ ടൈ ആയാൽ എന്ത് സംഭവിക്കും?


അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റിലെ പുതിയ രാജാക്കൻമാർക്കായി കാത്തിരിക്കുകയാണ് കായികലോകം. ലോകകപ്പ് ഫൈനലിന് ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തുടക്കമാകും. ആതിഥേയരായ ഇന്ത്യയും അഞ്ചുതവണ ജേതാക്കളായ ഓസ്ട്രേലിയയും തമ്മിലാണ് കലാശപ്പോര്.

ഫൈനൽ മൽസരത്തിൽ ഇരു ടീമുകളും ഒരേ സ്കോർ നേടിയാൽ ആരായിരിക്കും വിജയികളാകുക. ക്രിക്കറ്റ് ആരാധകർ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഇരുടീമുകളും ഒരേ സ്‌കോര്‍ നേടി മത്സരം ടൈ ആയാല്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീളും. സൂപ്പര്‍ ഓവറിലൂടെയായിരിക്കും പിന്നീട് വിജയിയെ തീരുമാനിക്കുക. സൂപ്പര്‍ ഓവര്‍ ടൈ ആയാല്‍ ഫലം ഉണ്ടാകുന്നത് വരെ സൂപ്പര്‍ ഓവര്‍ നടത്താനാണ് ഐസിസി നിർദേശം.

Also See- World Cup 2023: സ്കൂളിൽ ചേരാൻ 275 രൂപ കണ്ടെത്താനാകാതെ വിഷമിച്ച രോഹിത് ശർമ്മ; 1999ൽ തുടങ്ങിയ ക്രിക്കറ്റ് കരിയർ

ഇന്നത്തെ മത്സരം മഴ കളി തടസപ്പെടുത്തിയാൽ റിസർവ് ഡേ ആയ നാളെ മത്സരം നടക്കും. നാളെയും മഴ കളി തടസപ്പെടുത്തിയാല്‍ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും

അതേസമയം ഫൈനൽ തുടങ്ങിയ ശേഷം മഴ പെയ്താല്‍ ഡക്ക് വര്‍ത്ത് ലൂയീസ് മഴനിയമം പ്രകാരം വിജയികളെ നിശ്ചയിക്കും. ഇത്തരത്തിൽ വിജയികളെ നിശ്ചയിക്കുകയോ, വിജയലക്ഷ്യം പുതുക്കി നിശ്ചയിക്കുകയോ ചെയ്യണമെങ്കിൽ ഇരുടീമും 20 ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണം.