നിതാ അംബാനി നടത്തിയ ശ്രമങ്ങൾ ഒളിമ്പിക് കമ്മിറ്റി സെഷൻ 40 വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവന്നതെങ്ങനെ


40 വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷൻ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ഐഒസി അംഗം നിതാ അംബാനി വഹിച്ച പങ്ക് വളരെ വലുതാണ്. ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത തീരുമാനമെടുക്കുന്ന സ്ഥാപനമാണ് ഐഒസി സെഷൻ. ഒളിമ്പിക് ചാർട്ടർ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ഐ‌ഒ‌സി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ്, ഒളിമ്പിക്‌സിന്റെ ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ ഉൾപ്പെടെ ആഗോള ഒളിമ്പിക്‌സ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും തീരുമാനാമെടുക്കുകയും ചെയ്യുന്നതാണ് ഒളിമ്പിക് സെഷൻ.

2016 ൽ ഐഒസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതാ അംബാനി അതിൽ അംഗമാകുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ്. തുടർന്ന് ഒളിമ്പിക് പ്രസ്ഥാനത്തിന് ഇന്ത്യയുടെ സംഭാവന ശക്തിപ്പെടുത്തുന്നതിൽ ആഴത്തിലുള്ളതും അചഞ്ചലവുമായ സംഭാവന അവർ നൽകി

2022 ഫെബ്രുവരിയിൽ ബെയ്ജിംഗിൽ 139-ാമത് ഐഒസി സെഷനിൽ, നിതാ അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം 2023 ലെ ഐഒസി സെഷന് ആതിഥേയത്വം വഹിക്കാൻ മുംബൈയ്ക്ക് മികച്ച സാധ്യത ഉണ്ടാക്കിയിരുന്നു, തുടർന്ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന് ഇതിനു വേണ്ടിയുള്ള ലേലത്തിൽ 99% വോട്ടുകളോടെ മികച്ച അംഗീകാരം ലഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ ആരംഭകാലം മുതലുള്ള കായിക സംരംഭങ്ങൾ രാജ്യത്തുടനീളമുള്ള 2.2 കോടി യുവാക്കളിൽ എത്തിയിട്ടുണ്ട്.

Also read-നിതാ അംബാനിയുടെ ഏഴുവർഷത്തെ യാത്ര; ഐ ഓ സിയിലേക്കുള്ള തെരഞ്ഞെടുപ്പ് മുതൽ മുംബൈ യോഗം വരെ

റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണെന്ന നിലയിൽ ഇന്ത്യയിലെ യുവജന കായികരംഗത്തെ പുരോഗതിക്ക് വേണ്ടി പോരാടിയ നിതാ അംബാനി ഈ ലേലത്തിലെ വിജയം ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷകൾക്കുള്ള “സുപ്രധാന ചുവടുവെപ്പ്” എന്നാണ് വിശേഷിപ്പിച്ചത്.

“40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒളിമ്പിക്‌സ് മൂവ്‌മെന്റ് ഇന്ത്യയിൽ തിരിച്ചെത്തി. 2023 ൽ മുംബൈയിൽ ഐ‌ഒ‌സി സെഷൻ ആതിഥേയത്വം വഹിക്കാനുള്ള ബഹുമതി ഇന്ത്യയെ ഏൽപ്പിച്ചതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഇത് ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷകൾക്ക് ഒരു സുപ്രധാന സംഭവമാണ്. ഒപ്പം ഇത് ഇന്ത്യൻ കായികരംഗത്ത് ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുകയും ചെയ്യും,” മുംബൈയ്ക്ക് സ്ഥാനം സ്ഥിരീകരിച്ചപ്പോൾ നിതാ അംബാനി പറഞ്ഞു

ഐ‌ഒ‌സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഐ‌ഒ‌സിക്ക് പുതിയ കാഴ്ചപ്പാടും കഴിവുകളും കൊണ്ടുവരുന്നതിനായി നിതാ അംബാനിയെ നിരവധി കമ്മീഷനുകളിലേക്ക് നിയമിച്ചു. ഒളിമ്പിക് ചാനൽ (2017- തുടരുന്നു), ഒളിമ്പിക് വിദ്യാഭ്യാസം (2017-തുടരുന്നു), സംസ്കാരവും ഒളിമ്പിക് പൈതൃകവും (2020-തുടരുന്നു ). ഇന്ത്യയുടെ കായിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഒളിമ്പിക് പ്രസ്ഥാനവുമായി ഇടപഴകുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ വിലമതിക്കാനാവാത്ത അന്താരാഷ്ട്ര അനുഭവം നേടാനും ഈ പാനലുകളിലെ അവരുടെ സാന്നിദ്ധ്യം ഇന്ത്യയെ പ്രാപ്തയാക്കി.

താഴെത്തട്ട് മുതൽ മേൽതട്ട് വരെയുള്ള കായികതാരങ്ങളെ ശാക്തീകരിക്കാൻ നിതാ അംബാനി അധ്യക്ഷയായ റിലയൻസ് ഫൗണ്ടേഷനും പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഫലമായി റിലയൻസ് ഫൗണ്ടേഷന്റെ 19 കായികതാരങ്ങളിൽ 11 പേരും ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടത്തിന്റെ 13% വരും.

Also read-ഇന്ത്യയുടെ ഒളിംപിക് ആവേശം ഉയർന്നു കഴിഞ്ഞു; നിതാ അംബാനിയുടെ ശ്രമങ്ങൾ അതീവ ശ്‌ളാഘനീയം; ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്

റിലയൻസ് ഫൗണ്ടേഷനും നിതാ അംബാനിയും ഇന്ത്യയിലെ ഒളിമ്പിക്‌സ്, സ്‌പോർട്‌സ് പ്രസ്ഥാനത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങളെ മുംബൈ സമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ 12 ന് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഐഒസി പ്രസിഡന്റ് തോമസ് ബാച്ചും പ്രകീർത്തിച്ചു

‘ഞാൻ ഐ‌ഒ‌സി സഹപ്രവർത്തകയും എന്റെ സുഹൃത്തുമായ നിതാ അംബാനിക്കൊപ്പം റിലയൻസ് ഫൗണ്ടേഷനും കുട്ടികൾക്കും യുവാക്കൾക്കും അവരുടെ കായികവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അവർ നൽകുന്ന പരിപാടികളും സന്ദർശിച്ചു. റിലയൻസും അവരുടെ ടീമും അവിടെ ചെയ്യുന്ന കാര്യങ്ങൾ എനിക്ക് വളരെ മതിപ്പുളവാക്കുന്നു, കാരണം ഈ കേന്ദ്രത്തിൽ ഇന്ത്യയിലുടനീളമുള്ള കുട്ടികൾ ഉണ്ടെന്ന് നിങ്ങൾ മനസിലാക്കണം. അവരിൽ ഏറെയും പിന്നാക്ക കുടുംബങ്ങളിൽ നിന്നുള്ളവരാണ്, ”ബാച്ച് പറഞ്ഞു.

“കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിന് ഒപ്പം അത്ലറ്റുകളാകാനുള്ള പരിശീലനവും നൽകുന്നു. ഇത് നമ്മുടെ ഒളിമ്പിക് മൂല്യങ്ങളെയും സമീപനത്തെയും കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. ഒരു സ്വകാര്യ സ്ഥാപനമായ റിലയൻസ് ഫൗണ്ടേഷനാണ് ഇത് ചെയ്യുന്നതെന്ന് അറിയുന്നത് വളരെ ശ്രദ്ധേയവും പ്രോത്സാഹജനകവുമാണ്, ” ബാച്ച് വ്യക്തമാക്കി.