മെസ്സിക്ക് രണ്ടാഴ്ച വിലക്കുമായി പിഎസ്ജി

സൗദി സന്ദര്‍ശനത്തിന് പിന്നാലെ ലയണല്‍ മെസ്സിയെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി പിഎസ്ജി. താരം ടീമിനൊപ്പം കളിക്കുന്നതിനോ പരിശീലിക്കുന്നതിനോ വിലക്കിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ സമയത്ത് അദ്ദേഹത്തിന്റെ ശമ്പളം റദ്ദാക്കപ്പെടുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. അനുമതിയില്ലാതെ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനം നടത്തിയതാണ് ഫ്രഞ്ച് ക്ലബ്ബിനെ ചൊടിപ്പിച്ചത്. ഫ്രഞ്ച് സ്‌പോര്‍ട്‌സ് ദിനപത്രമായ എല്‍’ഇക്വിപ്പ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ട്രോയ്സിനും അജാസിയോയ്ക്കുമെതിരായ വരാനിരിക്കുന്ന ലീഗ് 1 മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമാകുമെങ്കിലും മെയ് 21 ന് ഓക്സെറെയ്ക്കെതിരായ മത്സരത്തില്‍ താരം തിരിച്ചെത്തിയേക്കും. 33 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി പിഎസ്ജിയാണ് പട്ടികയില്‍ ഒന്നാമത്.