ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ വീണ്ടും ഗുസ്തി താരങ്ങളുടെ പ്രതിഷേഘം. ഡൽഹി ജന്തർ മന്ദറിലാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി എത്തിയത്. ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണത്തിൽ നടപടി ആവശ്യപ്പെട്ടാണ് താരങ്ങൾ രംഗത്തെത്തിയത്.
ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഏഴ് വനിതാ താരങ്ങൾ അദ്ധ്യക്ഷനെതിരെ പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പരാതിയ്ക്ക് പിന്നാലെ അദ്ദേഹത്തെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.