യുവതാരം ബെം​ഗളുരുവുമായി അഞ്ച് വർഷം കൂടി കരാർ പുതുക്കി; കാത്തിരിക്കുന്നത് വൻ പ്രതിഫലം

ബെം​ഗളുരു എഫ്സിയുടെ ഇന്ത്യൻ യുവതാരം സുരേഷ് സിങ് അഞ്ച് വർഷത്തേക്ക് കൂടി കരാർ പുതുക്കി. 2024-ൽ സുരേഷിന്റെ കരാർ കാലാവധി പൂർത്തിയാകിനിരിക്കുകയായിരുന്നു. എന്നാലിപ്പോൾ 2029 വരെ തുടരുന്ന തരത്തിൽ സുരേഷ് പുതിയ കരാർ ഒപ്പുവച്ചതായി ഖേൽനൗവാണ് റിപ്പോർട്ട് ചെയ്യുന്നത്.

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച സൂരേഷ് 2019 മുതൽ ബെം​ഗളുരുവിന്റെ ഭാ​ഗമാണ്. സമീപകാലത്ത് ബെം​ഗളുരു ടീമിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് ഈ മിഡ്ഫീൽഡർ. ക്ലബിന്റെ ഭാ​വി ക്യാപ്റ്റൻ കൂടിയായാണ് സുരേഷിനെ പരി​ഗണിക്കുന്നത്. ഇപ്പോൾ പുതിയ കരാർ ഒപ്പുവയ്ക്കുന്നതോടെ വൻ പ്രതിഫലമാണ് സുരേഷിനെ കാത്തിരിക്കുന്നത്. ഖേൽനൗവിന്റെ റിപ്പോർട്ട് അനുസരിച്ചത്. പുതിയ അഞ്ച് വർഷത്തെ കരാറിൽ ഏതാണ്ടി ഏഴ് കോടി രൂപയാണ് സുരേഷിന് പ്രതിഫലമായി ലഭിക്കുക.

നേരത്തെ ​ഗോളി ​ഗുർപ്രീത് സിങ് സന്ധുവുമായും ബെം​ഗളുരു കരാർ പുതുക്കിയിരുന്നു. സീനിയർ താരമായ ​ഗുർപ്രീതും അഞ്ച് വർഷത്ത പുതിയ കരാറാണ് ഒപ്പുവച്ചത്. 2028 വരെ ​ഗുർപ്രീത് ബെം​ഗളുരുവിന്റെ ഭാ​ഗമായിരിക്കും.