വിളിച്ചത് ബെറ്റിങ് സംഘമോ..?? ബിസിസിഐയിൽ റിപ്പോർട്ട് ചെയ്ത് സൂപ്പർതാരം

ഇന്ത്യൻ പ്രീമിയർ ലീ​ഗിനിടെ ടീമിനുള്ളിൽ വിവരങ്ങൾ ആരാഞ്ഞ് തനിക്ക് ഫോൺവിളിയെത്തിയതായി ഇന്ത്യൻ സൂപ്പർതാരം മുഹമ്മ​ദ് സിറാജ് ബിസിസിഐയെ അറിയിച്ചു. റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരു താരമാണ് പേസറായ സിറാജ്. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലാ ആർസിബി ക്യാംപിനുള്ളിലെ വിവരങ്ങൾ തേടി അഞ്ജാതൻ സിറാജിനെ സമീപിച്ചത്. സിറാജ് ഉടൻ തന്നെ ഇക്കാര്യം ബിസിസിഐയുടെ ആന്റി കറപ്ഷൻ യൂണിറ്റിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിറാജിനെ വിളിച്ചത് ബെറ്റിങ് സംഘാം​ഗമല്ല എന്നാണ് ലഭിക്കുന്ന സൂചന. ഹൈദരബാദിൽ നിന്ന് സിറാജിനെ വിളിച്ചത് ഒരു ഡ്രൈവറാണെന്നാണ് സൂചന. വാതുവെയ്പ്പ് പതിവാക്കിയ ഇയാൾക്ക് വൻതുക നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മുമ്പ് മലയാളിതാരം എസ് ശ്രീശാന്തടക്കം സ്പോട് ഫിക്സിങ്ങിൽ പിടിക്കപ്പെട്ടതിന് പിന്നാലെ ബിസിസിഐ അഴിമതി വരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്. വാതുവയ്പ്പ് സംഘം സമീപിക്കുകയോ മറ്റോ ചെയ്താൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് കർശന നിർദേശമാണ് കളിക്കാർക്കുള്ളത്.