അവസരം കിട്ടിയാൽ ധോണിയുടെ RX 100 മോഷ്‌ടിക്കും: ആർപി സിംഗ്

ഇതിഹാസ ക്രിക്കറ്റർ എംഎസ് ധോണിയിൽ നിന്ന് ഭിക്ഷയായി വാങ്ങാനും, കടം വാങ്ങാനും, മോഷ്‌ടിക്കാനും ആഗ്രഹിക്കുന്ന മൂന്ന് കാര്യങ്ങൾ പറയാൻ ആവശ്യപ്പെട്ടപ്പോൾ ആർപി സിംഗ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഒരു മത്സരത്തിന്റെ തുടിപ്പ് അറിയാനുള്ള സമാനതകളില്ലാത്ത കഴിവ്’ എംഎസ് ധോണിയിൽ നിന്ന് ഭിക്ഷയായി വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ ഇന്ത്യൻ പേസർ പറഞ്ഞു.

ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും സൂക്ഷ്‌മമായി നീക്കങ്ങൾ നടത്തുന്ന ഒരാളാണ് എംഎസ് ധോണി. വർഷങ്ങളായി, ഒരൊറ്റ നീക്കത്തിലൂടെ നിരവധി മത്സരങ്ങളുടെ ഗതി മാറ്റി അദ്ദേഹം ഏരേയും അമ്പരപ്പിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പിന്റെ അവസാന ഓവർ ജോഗീന്ദർ ശർമ്മയ്ക്ക് നൽകിയതും, 2011 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ സ്വയം മുന്നോട്ട് ഇറങ്ങി ഉത്തരവാദിത്തം ഏറ്റെടുത്തതുമൊക്കെ അവയിൽ ചിലത് മാത്രം. ക്യാപ്റ്റൻ കൂൾ തന്റെ തീരുമാനങ്ങൾ എടുക്കുന്നതിൽ എത്രമാത്രം സമർത്ഥനാണെന്ന് ഇവയിൽ നിന്ന് മനസിലാക്കാം.

ധോണിയുടെ കൈവശമുള്ള എന്ത് സവിശേഷതയാണ് വേണ്ടതെന്ന് ആർപി സിംഗിനോട് ചോദിച്ചപ്പോൾ, മുൻ ക്രിക്കറ്റ് താരം ഒട്ടും സമയം പാഴാക്കിയില്ല, കളിയുടെ സ്‌പന്ദനം കൃത്യമായി വായിച്ചെടുക്കാനുള്ള സിഎസ്‌കെ ക്യാപ്റ്റന്റെ അസാമാന്യമായ കഴിവ് തനിക്കുണ്ടായിരുന്നെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

“ഒരു മത്സരത്തിന്റെ സ്‌പന്ദനം തിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവ് എനിക്ക് നൽകണമെന്ന് ഞാൻ മഹിയോട് അപേക്ഷിക്കും” ആർപി സിംഗ് പറഞ്ഞു. അവസരം കിട്ടിയാൽ ഇന്ത്യൻ ക്യാപ്റ്റൻസി കടമായി വാങ്ങിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ എന്താണ് മോഷ്‌ടിക്കാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യം വന്നപ്പോൾ ഒട്ടും ശങ്കയില്ലാതെ തന്നെ ആർപി ധോണിയുടെ അമൂല്യമായ സ്വത്തുകളിലൊന്നിൽ കണ്ണുവച്ചു. “നിങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് മോഷ്‌ടിക്കാൻ ധാരാളം കാര്യങ്ങൾ ഉണ്ട്, പക്ഷേ ഞാൻ അദ്ദേഹത്തിന്റെ ബൈക്കുകളിലൊന്നായ RX100 മോഷ്‌ടിച്ചേക്കാം,” ആർപി സിംഗ് പറഞ്ഞു.

അതേസമയം, തിങ്കളാഴ്‌ച ഐപിഎൽ 2023 പോയിന്റ് പട്ടികയിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ പരാജയപ്പെടുത്തി അക്കൗണ്ട് തുറന്നപ്പോൾ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള സിഎസ്‌കെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലേക്ക് ആഗ്രഹിച്ച തിരിച്ചുവരവ് നടത്തി.

എൽ‌എസ്‌ജിക്കെതിരെ രവീന്ദ്ര ജഡേജയെ ഉപയോഗിക്കാതെ മിച്ചൽ സാന്റ്‌നറെയും ജിടിയ്‌ക്കെതിരായ ടൂർണമെന്റ് ഓപ്പണറിൽ ഒരു ഓവർ പോലും എറിയാതിരുന്ന ബൗളർ മൊയിൻ അലിയെയും പുറത്തെടുക്കുക എന്ന തന്ത്രം സിഎസ്‌കെയ്‌ക്ക് അനുകൂലമായി മാറി. മൊയിൻ അലി നാല് വിക്കറ്റ് വീഴ്‌ത്തി. മറ്റൊരു സ്‌പിന്നറായ സാന്റ്നറും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ എൽഎസ്‌ജിയ്ക്ക് പിടിച്ചു നിൽക്കാനായില്ല.