ഐപിഎല്ലും ഏഷ്യാകപ്പും ഇന്ത്യൻ താരങ്ങൾക്ക് ജോലിഭാരം നല്‍കും: താരങ്ങള്‍ ഐപിഎൽ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് രോഹിത് ശർമ

ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യക്ക് വളരെ തിരക്കേറിയ സീസൺ ആണ് ഇത്. ഈ മാസം ആരംഭിക്കുന്ന ഐപിഎല്ലും സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യാകപ്പും ഇന്ത്യൻ താരങ്ങൾക്ക് വലിയ രീതിയിലുള്ള ജോലിഭാരം ആയിരിക്കും നൽകുക. അതേ സമയം, ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന താരങ്ങൾക്ക് വേണമെങ്കിൽ ഐപിഎൽ ഉപേക്ഷിക്കാം എന്ന് രോഹിത് ശർമ.

ഫ്രാഞ്ചൈസികളുടെ നിയന്ത്രണത്തിലാണ് ഇനി കളിക്കാർ എല്ലാം എന്നും അത്യന്തികമായി ഫ്രാഞ്ചൈസുകൾ ആണ് ഇത് തീരുമാനിക്കേണ്ടത് എന്നും രോഹിത് വ്യക്തമാക്കി.