'സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാകും'; ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാകുമെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീമിയർ ലീഗ് പോലെ അല്ലെങ്കിലും സൗദി ലീഗിൽ കടുത്ത മത്സരങ്ങൾ നടക്കുന്നുവെന്നും അത് തന്നെ അമ്പരിപ്പിക്കുന്നെന്നും റൊണാൾഡോ പറയുന്നു.

സൗദി ലീഗ് നിലവിലെ സ്ഥിതി തുടരുകയാണെകിൽ ഭാവിയിൽ ലോകത്തിലെ ആദ്യ നാല് ലീഗുകളിൽ ഒന്നായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി പ്രോ ലീഗ് വളരെയധികം മത്സരസ്വഭാവമുള്ളതാണെന്നും ലീഗിൽ മികച്ച ടീമുകളുണ്ടെന്നും റൊണാൾഡോ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിന് ശേഷമാണ് പോർച്ചുഗൽ നായകനായ റൊണാൾഡോ സൗദി ക്ലബ്ബായ അൽ‌ നാസറിൽ എത്തിയത്. മാഞ്ചസ്റ്റർ യൂണൈറ്റഡുമായി കരാറിലുള്ളപ്പോൾ ക്ലബ്ബിനെതിരെയും പരിശീലകനെതിരെയും നൽകിയ ഇന്റർവ്യൂ വിവാദമായിരുന്നു. പിന്നാലെ ക്ലബ് വിടുകയും ചെയ്തിരുന്നു. മത്സരസ്വഭാവമുള്ളതാണെന്നും ലീഗിൽ മികച്ച ടീമുകളുണ്ടെന്നും റൊണാൾഡോ പറഞ്ഞു.
അൽ നാസറിലെത്തിയ താരം ഇതുവരെ പത്ത് മത്സരങ്ങൾ കളിക്കുകയും ഒമ്പതു ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. താരത്തെ സൗദി  പ്രോ ലീഗിന്റെ ഫെബ്രുവരി മാസത്തിലെ ‘പ്ലയർ ഓഫ് ദി മൻത്’ ആയി തെരഞ്ഞെടുത്തിരുന്നു.
ലോകഫുട്ബോളിലെ റെക്കോർഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്ക് ചേക്കേറിയത്. യൂറോ കപ്പ് 2024 യോഗ്യതയ്ക്കായി ലിച്ച്ടെൻസ്റ്റെയിനും ലക്സംബർഗിനും എതിരായ മത്സരങ്ങൾക്ക് മുന്‍പായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.