മാരി സെല്‍വരാജിന്റെ പരിയേറും പെരുമാളില്‍ കറുപ്പി എന്ന കഥാപാത്രം ചെയ്ത് ശ്രദ്ധേയയായ നായയ്ക്ക് ദാരുണാന്ത്യം. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജയമുത്തുവിന്‍റെ വളര്‍ത്തുനായയായിരുന്നു കറുപ്പി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ട് വിരണ്ടോടിയ നായയെ വാഹനം ഇടിക്കുകയായിരുന്നു.
read also: ശബരിമല തീർത്ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി : ഇത്തവണ തീർത്ഥാടകർക്ക് സൗജന്യ ഇൻഷുറൻസ് കവറേജ്
2018ല്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പരിയേറും പെരുമാള്‍. കറുപ്പിയുടെ കൊലപാതകത്തില്‍ നിന്നാണ് ചിത്രം ദളിത് രാഷ്ട്രീയം പറഞ്ഞു തുടങ്ങുന്നത്.