തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. ശിവകാർത്തികേയനൊപ്പം എത്തുന്ന ‘അമരന്‍’ ആണ് സായ് പല്ലവിയുടെ പുതിയ ചിത്രം. അമരന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രേമം റിലീസ് ചെയ്ത ശേഷമുണ്ടായ സംഭവമാണ് ഗ്ലാമറസ് വേഷങ്ങള്‍ താൻ ഒഴിവാക്കാൻ കാരണമെന്ന് സായി പറയുന്നു.
read also: തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി: ആന എഴുന്നള്ളിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
താരത്തിന്റെ വാക്കുകൾ,
‘ജോർജിയയില്‍ ഒരിക്കല്‍ ഞാനൊരു ഡാൻസ് പ്രോഗ്രാം ചെയ്തിരുന്നു. മുഴുവൻ വിദേശികളായിരുന്നു അവിടെ. അമ്മയോടും അച്ഛനോടും ചോദിച്ചിട്ടാണ് ആ കോസ്റ്റ്യൂം ഇട്ടത്. പ്രേമം റിലീസ് ചെയ്തപ്പോള്‍ ആരാണീ പെണ്‍കുട്ടിയെന്ന് എല്ലാവർക്കും കൗതുകം തോന്നി. അന്ന് ആ ഡാൻസ് വിഡിയോയും ഫോട്ടോകളും വ്യാപകമായി പ്രചരിച്ചു. മനോഹരമായിരുന്നു എന്ന് തോന്നിയ ഡാൻസിനെ മറ്റൊരു രീതിയില്‍ ആളുകള്‍ കണ്ടു. എനിക്കത് വളരെ അണ്‍ കംഫർട്ടബിളായി. വിദേശത്ത് നിന്ന് ഒരാള്‍ വന്ന് ക്ലാസിക്കല്‍ ഡാൻസ് ചെയ്യുമ്പോള്‍ അവർക്കിഷ്ടപ്പെട്ട ഷോർട്ട്സ് ധരിച്ച് ചെയ്യാൻ പറ്റില്ല.
അതിന് വേണ്ട കോസ്റ്റ്യൂമുണ്ട്. എന്നാല്‍ ഈ ഡാൻസ് ആളുകള്‍ പിന്നീട് മറ്റൊരു രീതിയില്‍ കണ്ടപ്പോള്‍ ഇനിയിങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചു. ഇങ്ങനെയൊരു കണ്ണിലൂടെ എന്നെ ആരും കാണേണ്ട ആവശ്യമില്ല. ശരീരം മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ നില്‍ക്കില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്നമല്ല. അതെല്ലാം ചെയ്ത് ഇതിനും മുകളിലെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വരുന്ന റോളുകളില്‍ ഞാൻ ഓക്കെയാണ്. നല്ല കഥാപാത്രങ്ങളുണ്ടെങ്കിലേ കരിയറില്‍ കൂടുതല്‍ കാലം നില്‍ക്കാൻ പറ്റൂ’ – സായ് പല്ലവി പറഞ്ഞു.