ന്യൂഡല്‍ഹി: ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്നു ആം ആദ്മി പാർട്ടി. ബിജെപി ഗുണ്ടകളാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി വനിതാ നേതാവുമായ അതിഷി രംഗത്ത്.
read also: ശരീരം മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ആഗ്രഹമില്ല: സായ് പല്ലവി
രാജ്യ തലസ്ഥാനത്തു നടന്ന പദയാത്രക്കിടെ ചില ബിജെപി പ്രവർത്തകർ അരവിന്ദ് കെജരിവാളിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു. വലിയ ആപത്തില്‍ നിന്നാണ് അദ്ദേഹം രക്ഷപ്പെട്ടത്. ആയുധങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അരവിന്ദ് കെജരിവാളിന്റെ ജീവൻ തന്നെ അപകടത്തിലായേനെ എന്നും അതിഷി ആരോപിച്ചു. അക്രമികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.