കശ്മീരിലെ ഭീകരാക്രമണം : 40 പേരെ ചോദ്യം ചെയ്തു



ശ്രീനഗര്‍ : ജമ്മു -കശ്മീരിലെ ഗന്തര്‍ബാലില്‍ ഒരു ഡോക്ടര്‍ അടക്കം ഏഴുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ അന്വേഷണം ഊര്‍ജിതം. ശ്രീനഗര്‍-ലേ ദേശീയപാതയില്‍ തുരങ്ക നിര്‍മാണം നടക്കുന്ന സ്ഥലത്തുണ്ടായ സ്‌ഫോടനം അന്വേഷിക്കുന്നത് ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍.ഐ.എ). ചൊവ്വാഴ്ച സംഭവ സ്ഥലം അരിച്ചുപെറുക്കിയ സംഘം 40 പേരെ ചോദ്യം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Read Also: സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം കിട്ടിയില്ല , 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുതെന്ന് മുഖ്യമന്ത്രി

ഭീകരാക്രമണം നടന്ന സ്ഥലത്തിന്റെ സമീപ പ്രദേശങ്ങളില്‍ സൈന്യവും സി.ആര്‍.പി.എഫും തിരച്ചില്‍ നടത്തി. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് സംശയിക്കുന്ന അന്വേഷണ സംഘം, സംഭവത്തില്‍ മേഖലയിലെ ഏതെങ്കിലും തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് പങ്കുള്ളതായി കരുതുന്നു. കൃത്യം നടത്തിയവര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.