‘സല്‍മാൻ ഖാനെ സഹായിക്കുന്നവര്‍ കരുതിയിരുന്നോളൂ’: ബാബ സിദ്ധിഖിയുടെ കൊലയ്ക്ക് പിന്നാലെ മുന്നറിയിപ്പ്


മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായിരുന്ന ബാബ സിദ്ധിഖിയുടെ കൊലപാതകത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് സംഘം. ബാന്ദ്രയിലെ സിറ്റിംഗ് എംഎല്‍എയായ സീഷിന്റെ ഓഫീസിന് മുന്നില്‍ വച്ച് ഇന്നലെ വൈകുന്നേരമാണ് സിദ്ധിഖിക്ക് വെടിയേറ്റത്.

  സല്‍മാൻ ഖാനുമായുള്ള അടുപ്പവും ദാവൂദ് ഇബ്രാഹിം പോലുള്ള അധോലോക നായകന്മാരുമായുള്ള സിദ്ധിഖിയുടെ ബന്ധവുമാണ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കാൻ കാരണമെന്ന് ബിഷ്‌ണോയ് സംഘാംഗം പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.

read also: ദേശീയപാതയില്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഓം, ജയ് ശ്രീറാം, ജയ് ഭാരത്

ജീവന്റെ വില മനസിലാക്കുന്ന ഞാൻ മനുഷ്യശരീരവും സമ്ബത്തും വെറും പൊടി മാത്രമാണെന്നാണ് കരുതുന്നത്. സൗഹൃദത്തിന്റെ കടമയ്ക്ക് വില നല്‍കി ശരിയെന്ന് കരുതുന്നത് മാത്രമാണ് ഞാൻ ചെയ്തത്. സല്‍മാൻ ഖാൻ, ഞങ്ങള്‍ ഈ യുദ്ധം ആഗ്രഹിച്ചതല്ല, എന്നാല്‍ നിങ്ങള്‍ കാരണം ഞങ്ങളുടെ സഹോദരന് ജീവൻ നഷ്ടമായി. ബാബ സിദ്ധിഖിയുടെ മരണത്തിന് കാരണം ദാവൂദ് ഇബ്രാഹിം, അനുജ് താപൻ, ബോളിവുഡ്, രാഷ്ട്രീയം, പ്രോപ്പർട്ടി ഇടപാടുകള്‍ എന്നിവയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ്.

നമുക്ക് ആരുമായും വ്യക്തിപരമായി ശത്രുതയില്ല. എന്നിരുന്നാലും സല്‍മാൻ ഖാനെയോ ദാവൂദ് ഗ്യാങ്ങിനെയോ സഹായിക്കുന്നവർ കരുതിയിരുന്നോളൂ. ഞങ്ങളുടെ സഹോദരന്മാരുടെ മരണത്തിന് ആര് കാരണമായാലും ഞങ്ങള്‍ പ്രതികരിക്കും. ഞങ്ങളൊരിക്കലും ആദ്യം ആക്രമിക്കുകയില്ല.