എൻസിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു


മഹാരാഷ്ട്ര മുൻ മന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവുമായ ബാബ സിദ്ദിഖ് മുംബൈയിൽ അക്രമികളുടെ വെടിയേറ്റ് മരിച്ചു. വയറ്റിലും നെഞ്ചിലും വെടിയുണ്ടകൾ പതിച്ച ഇയാളെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

read also: ശബരിമല സ്‌പോട്ട് ബുക്കിങ് വിവാദം : വീണ്ടും സംഘര്‍ഷഭൂമിയായേക്കും, ഇന്റലിജൻസ് റിപ്പോര്‍‌ട്ട്
സിദ്ദിഖ് നിർമൽ നഗർ ഏരിയയിലെ തൻ്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറിയപ്പോഴാണ് ആക്രമണം നടന്നത്. അയാൾ വാഹനത്തിനുള്ളിൽ ഇരിക്കുമ്പോൾ, പെട്ടെന്ന് പടക്കം പൊട്ടിത്തെറിച്ചു, അതിനു പിന്നാലെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.