വന്‍ മയക്കുമരുന്ന് വേട്ട: ജിപിഎസ് സഹായത്തോടെ പിടികൂടിയത് 2000 കോടി രൂപയുടെ കൊക്കെയ്ന്‍


ന്യൂഡല്‍ഹി: വന്‍ മയക്കുമരുന്ന് വേട്ട. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പരിശോധനയിൽ കണ്ടെത്തിയത് 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്‌ൻ. ഡല്‍ഹിയിലെ രകേഷ് നഗര്‍ മേഖലയില്‍ നിന്നാണ് മയക്ക് മരുന്ന് എത്തിക്കുന്ന സംഘത്തെ ജിപിഎസ് സഹായത്തോടെ പൊലീസ് പിടികൂടിയത്.

read      also:‘ഓം പ്രകാശിനെ കണ്ടതായി ഓര്‍മയില്ല, ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍’: പ്രയാഗ മാര്‍ട്ടിന്‍
ഗോഡൗണില്‍ നിന്ന് കൊക്കെയ്ന്‍ കടത്താന്‍ ഉപയോഗിച്ച കാറില്‍ ജിപിഎസ് ഘടിപ്പിച്ചതാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. കൊക്കെയ്ന്‍ ഡല്‍ഹിയിലേക്കെത്തിച്ച പ്രതി ലണ്ടനിലേക്ക് കടന്നതായാണ് വിവരം.