ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് മര്‍ദിച്ചു, നഗ്‌ന ചിത്രങ്ങളെടുത്തു; പരാതിയുമായി കുടുംബം



ബെംഗളൂരു: മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് നഗ്‌നചിത്രങ്ങളെടുത്തെന്ന് പരാതി. ക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ഥി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also: ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ ഖുദ്‌സ് സേന തലവനെ കാണാനില്ല

ആലപ്പുഴ സ്വദേശി ആദില്‍ ഷിജി(19)ക്കാണ് മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശിയായ ഒരു വിദ്യാര്‍ഥിക്കും മര്‍ദനമേറ്റിരുന്നു. ഇവര്‍ പഠിക്കുന്ന ബെംഗളൂരുവിലെ സുശ്രുതി കോളേജിന്റെ ഓഫീസിലായിരുന്നു മര്‍ദനമെന്ന് കുടുംബം എസ്പിക്ക് പരാതി നല്‍കി.

റാന്നി സ്വദേശി റെജി ഇമ്മാനുവല്‍, നിലമ്പൂര്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് ആദില്‍ പറഞ്ഞു. റാന്നിയില്‍ വിദ്യാഭ്യാസ കണ്‍സള്‍റ്റന്‍സി സ്ഥാപനം നടത്തുന്നയാലാണ് റെജി. ഇയാളുടെ ബിസിനസ് പങ്കാളിയാണ് അര്‍ജുന്‍. ഇവരുടെ സ്ഥാപനം വഴി കോളേജില്‍ പ്രവേശനം കിട്ടിയവരെ മറ്റൊരിടത്തു പ്രവേശനം നേടാന്‍ സഹായിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം.

ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ആദില്‍. ഉച്ചക്ക് രണ്ടരക്ക് റെജിയും അര്‍ജുനും വിളിപ്പിച്ചതനുസരിച്ചാണ് താനും സുഹൃത്തും കോളേജ് ഓഫീസിലെത്തിയതെന്ന് ആദില്‍ പറഞ്ഞു. മുറിയില്‍ കയറ്റിയശേഷം റെജിയും അര്‍ജുനും വാതില്‍ അടച്ചു. തുടര്‍ന്ന് കൈയും കാലും കെട്ടിയിട്ടു തല്ലുകയായിരുന്നു.