ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തിക്ക്


രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ച് മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചതായി മന്ത്രി എക്‌സില്‍ കുറിച്ചു. ഒക്ടോബർ എട്ടിന് പുരസ്കാരം സമ്മാനിക്കും.

read also:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് പൊൻകുന്നത്ത്: എസ്‌ഐടിക്ക് കൈമാറി

മുന്‍ രാജ്യസഭാംഗം കൂടിയായ മിഥുനെ ഈ വര്‍ഷം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 1989ല്‍ നായകനായി 19 സിനിമകള്‍ റിലീസായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ റെക്കോര്‍ഡ് ഉടമയാണ്.