ന്യൂഡല്‍ഹി: വീട്ടിലെ വൈഫൈ പോകുന്നിടത്തൊക്കെ ലഭിച്ചാല്‍ എങ്ങനെയിരിക്കും? മൊബൈല്‍ ഡാറ്റയ്ക്ക് വേണ്ടി റീച്ചാര്‍ജ് ചെയ്യുന്ന പരിപാടി നിര്‍ത്തുകയും ചെയ്യാം, വര്‍ഷംതോറും വലിയൊരു തുക ലാഭിക്കുകയുമാകാം. അത്തരമൊരു വിപ്ലവ പദ്ധതിയുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തുന്നത്. അതിവേഗ ഇന്റര്‍നെറ്റ് സര്‍വത്ര ലഭ്യമാകുന്ന സര്‍വത്ര പദ്ധതിയാണ് ബിഎസ്എന്‍എലിന്റെ പുതിയ പ്രഖ്യാപനം.
ഗ്രാമീണരിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റോബര്‍ട്ട് ജെ രവി സേവനം ആരംഭിച്ചത്. ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഹോം ഫൈബര്‍ കണക്ഷനുകളിലൂടെ, അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം പോകുന്നിടത്തൊക്കെ ലഭ്യമാകുന്ന പദ്ധതിയാണ് സര്‍വത്ര.