കെജ്രിവാളിന്റെ തീരുമാനം അംഗീകരിച്ച് എഎപി, രാജി നാളെ


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കി പാര്‍ട്ടി. കെജ്രിവാള്‍ നാളെ രാജിവക്കുമെന്ന് എ എ പി അറിയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. സത്യസന്ധത തെളിയിക്കാനാണ് കെജ്രിവാള്‍ രാജിവയ്ക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.

‘ലോകത്തിന്റെ എല്ലാം കോണിലും അരവിന്ദ് കെജ്രിവാളിന്റെ രാജിയെക്കുറിച്ചാണ് ചര്‍ച്ച. ആദ്യമായാണ് സത്യസന്ധതയുടെ പേരില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കെജ്രിവാള്‍ ഒറ്റക്ക് പോരാടി പുറത്ത് വന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ പറയുന്നത് നാളെ തന്നെ വോട്ട് ചെയ്ത് അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കുമെന്നാണ്’, സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു.