ട്രെയിനുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം: മൂന്നു മാസത്തിനുള്ളിൽ ടെൻഡർ ക്ഷണിക്കുമെന്ന് റെയിൽവേ മന്ത്രി
ന്യൂഡൽഹി: എല്ലാ ട്രെയിനുകളിലും ക്യാമറ സ്ഥാപിക്കുമെന്ന് റെയിൽവെ മന്ത്രി. ട്രെയിനുകളുടെ എൻജിൻ, ഗാർഡ് കോച്ചുകൾ എന്നിവയിലാണ് ക്യാമറകൾ സ്ഥാപിക്കുന്നതെന്നും റെയിൽപ്പാതയും പരിസരവും നിരീക്ഷിക്കാനുള്ള ക്രമീകരണമായിരിക്കും ഇതെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
എല്ലാ ട്രെയിനുകളിലും മുൻവശത്തും പിന്നിലും വശങ്ങളിലുമായിരിക്കും ക്യാമറകൾ സ്ഥാപിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ തന്നെ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ആദ്യപടിയായി ടെൻഡർ ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു.