ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആര്‍മി ഉദ്യോഗസ്ഥ ക്രൂരബലാത്സംഗത്തിന് ഇരയായി. ട്രെയിനി ഉദ്യോഗസ്ഥരായ രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളെയും ബന്ധികളാക്കിയ ശേഷമായിരുന്നു പീഡനം.
മോവ് ആര്‍മി കോളേജില്‍ പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥര്‍ ഛോട്ടി ജാമിലെ ഫയറിംഗ് റേഞ്ചിന് സമീപമാണ് ആക്രമണത്തിന് ഇരയായത്.
വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തേക്ക് പോയ യുവ സൈനികരെ ആയുധധാരികളായ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. തോക്കും കത്തിയും ഉപയോഗിച്ച് ബന്ധികളാക്കിയ ശേഷം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതുവാങ്ങാന്‍ ഒരു സ്ത്രീയേയും പുരുഷനേയും ക്യാംപിലേക്ക് അയച്ചു. ഇതിന് ശേഷമാണ് ബന്ധിയാക്കിയ വനിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
വിട്ടയച്ച ഉദ്യോഗസ്ഥര്‍ തന്റെ യൂണിറ്റിലെത്തി കമാന്‍ഡിംഗ് ഓഫീസറെ സംഭവം അറിയിച്ചു. അദ്ദേഹം ബദ്‌ഗൊണ്ട പോലീസിന് വിവരം കൈമാറി. ഉടന്‍ പോലീസും സൈന്യവും സ്ഥലത്ത് എത്തിയെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കൊള്ളയടിച്ചു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേരെ അറസ്റ്റുചെയ്തു. ഇതില്‍ ഒരാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് കണ്ടെത്തി. കൊള്ള, ബലാത്സംഗം, ആയുധ നിയമവുമായി ബന്ധപ്പെട്ട ബിഎന്‍എസ് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഇന്‍ഡോര്‍ റൂറല്‍ എസ്പി ഹിതിക വാസല്‍ പറഞ്ഞു.