വിവാഹം കഴിഞ്ഞ് വരന്റെ സ്വര്‍ണ്ണവും പണവുമായി മുങ്ങി, കല്യാണ തട്ടിപ്പ് നടത്തിയ യുവതിയും സംഘവും പിടിയില്‍
ഇന്‍ഡോര്‍: വിവാഹ തട്ടിപ്പ് നടത്തി വരന്റെ പണവും സ്വര്‍ണവുമായി മുങ്ങുന്ന സംഘം പിടിയില്‍. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. വര്‍ഷ (27), രേഖ ശര്‍മ (40), ബസന്തി എന്ന സുനിത (45), വിജയ് കതാരിയ (55) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലു പേരും ഇന്‍ഡോര്‍ സ്വദേശികളാണെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് ദണ്ഡോതിയ പറഞ്ഞു.
ആസൂത്രിതമായിട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 27കാരിയായ വര്‍ഷയാണ് സംഘത്തിലെ സ്ഥിരം വധു. സംഘത്തിലെ മറ്റ് മൂന്ന് പേര്‍ വര്‍ഷയുടെ ബന്ധുക്കളായി അഭിനയിക്കും. പേര് ഉള്‍പ്പെടെ മാറ്റിപ്പറഞ്ഞാണ് വിവാഹം നടത്തിയത്. മഹാരാഷ്ട്ര, രാജസ്ഥാന്‍ സ്വദേശികളായ പുരുഷന്മാരെ വിവാഹം ചെയ്ത് വൈകാതെ വരന്റെ പക്കല്‍ നിന്ന് പണവും സ്വര്‍ണവുമായി മുങ്ങിയ കേസിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്.
സമാനമായ വേറെയും തട്ടിപ്പ് സംഘം നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്നും ചോദ്യം ചെയ്യലില്‍ ഇക്കാര്യം വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.