മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ


രാജ്യത്തെ എഴുപതു വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. ആറുകോടി ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന(എബി-പിഎം-ജെഎവൈ) എന്ന പദ്ധതിക്കു കീഴിലാണ് പുതിയ പദ്ധതിയും.

read also: ‘വേര്‍പിരിയാനുള്ള തീരുമാനം താൻ അറിഞ്ഞില്ല’: നടന്റെ വിവാഹമോചന പ്രഖ്യാപനത്തിനെതിരെ ഭാര്യ ആരതി

നിലവില്‍ എബി-പിഎം-ജെഎവൈ പദ്ധതിപ്രകാരം രാജ്യത്തെ നാലരക്കോടി കുടുംബങ്ങളിലെ ആറു കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള പദ്ധതിയില്‍ ഒരു കുടുംബത്തിന് മുഴുവനായാണ് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നത്. എന്നാല്‍ പുതിയ പദ്ധതിപ്രകാരം എഴുപത് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള മറ്റു ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.