ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.
read also: കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.
വൈകുന്നേരത്തോടെയാണ് യെച്ചൂരിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കടുത്ത പനിയെ തുടര്‍ന്ന് ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ന്യുമോണിയയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഗുരുതരമായി ഒന്നുമില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സിപിഐഎം നേതാവ് അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.