സൂറത്ത്: ഗുജറാത്തിലെ ഗണേശ പൂജാ പന്തലിനുനേരെ അക്രമം . സൂറത്തിലെ സയ്യിദ്പുര മേഖലയിലാണ് കല്ലേറുണ്ടായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 27 പേരെ കസ്റ്റഡിയിലെടുത്തു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
സമാധാനാന്തരീക്ഷം തകര്‍ത്തവരെ അറസ്റ്റ് ചെയ്യുകയാണ്. 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഭവം ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംഘ്വി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സൂറത്തിലെ എല്ലാ മേഖലകളിലും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.- സിംഗ് ഗെലോട്ട് പറഞ്ഞു.
ഗണേഷ് പന്തലിന് നേരെ ചിലര്‍ കല്ലെറിഞ്ഞെന്നും തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നും സൂറത്ത് പൊലീസ് കമ്മീഷണര്‍ അനുപം സിംഗ് ഗെലോട്ട് എന്‍ഐയോട് പറഞ്ഞു. കുട്ടികളെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയ ശേഷം ഉദ്യോഗസ്ഥരെ അവിടെ വിന്യസിച്ചതായി കമ്മീഷണര്‍ പറഞ്ഞു.