[ad_1]
ഭോപ്പാല്‍: അധ്യാപകദിനത്തില്‍ സ്‌കൂളില്‍ മദ്യലഹരിയില്‍ എത്തിയ അധ്യപകന്‍ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചുമാറ്റി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
മദ്യലഹരിയിലായ അധ്യാപകന്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നിലവിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു ‘നിങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ കഴിയും, പക്ഷെ എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല’ അധ്യാപകന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
read also: നടി ഹണി റോസ് സിനിമാ നിർമാണ രംഗത്തേയ്ക്ക്
അധ്യാപകന്റെ മോശം പെരുമാറ്റത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
[ad_2]