ധാക്ക: മാദ്ധ്യമപ്രവര്‍ത്തകയുടെ മൃതദേഹം തടാകത്തില്‍ . ബംഗ്ലാദേശിലെ ഗാസി ടി.വിയുടെ ന്യൂസ് റൂം എഡിറ്റര്‍ സാറ റഹനുമ (32) യുടെ മൃതദേഹമാണ് ഹതിര്‍ജീല്‍ തടാകത്തിൽ നിന്നും കണ്ടെടുത്തത്.
read also: ആ അപകടം ജീവിതം തലകീഴായി മറിച്ചു, ഒരു വീഴ്ചയ്ക്കു ശേഷമുള്ള ജീവിതം : സംഗീത് പ്രതാപ്
മരിച്ചത്‌പോലെ ജീവിക്കുന്നതിലും നല്ലത് മരണമാണെന്ന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സാറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാഗര്‍ എന്ന വ്യക്തിയാണ് യുവതിയെ തടാകത്തില്‍ കണ്ടത്. തുടർന്ന് കരയിലേക്ക് എത്തിച്ച് സാറയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാറയുടെ മരണം ആത്മഹത്യയാണെന്നും ജീവിതം അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.