സുരക്ഷാസേനയ്ക്കുനേരെ വെടിവെപ്പ്: CRPF ഇൻസ്‌പെക്ടര്‍ക്ക് വീരമൃത്യു



ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരില്‍ സുരക്ഷാസേനയ്ക്കുനേരെ വെടിവെപ്പ്:. പട്രോളിങ്ങിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരർ നടത്തിയ വെടിവെപ്പില്‍ സി.ആർ.പി.എഫ്. ഇൻസ്പെക്ടർക്ക് വീരമൃത്യു. വൈകീട്ട് മൂന്നരയോടെയാണ് വെടിവെപ്പുണ്ടായത്. സുരക്ഷാസേന ഉടൻ തിരിച്ചടിച്ചു.

read also: 30 വർഷത്തിനിടെ, ഇത് ആദ്യം: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈനിലേയ്ക്ക്

187-ാം ബറ്റാലിയനിലെ ഇൻസ്പെക്ടറായ കുല്‍ദീപ് സിങ്ങാണ് ആക്രമണത്തിൽ മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ഒരു സുരക്ഷാ സേനാംഗത്തിനും പരിക്കേറ്റിട്ടുണ്ട്.