ലഖ്നൗ: വിദ്യാർത്ഥിയുടെ തലമുടി വലിക്കുകയും ചവിട്ടുകയും ചെയ്ത അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അഞ്ചാം ക്ലാസ് വിദ്യാർഥിനിയ്ക്ക് നേരെയാണ് സർക്കാർ സ്കൂള്‍ അധ്യാപകന്റെ ആക്രമണം. ബിസൗലിയിലുള്ള ഒരു പ്രൈമറി സ്‌കൂളില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം.
read also: ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ യുവതിക്കുനേരെ ലൈംഗിക അതിക്രമം
അജിത് യാദവെന്ന അധ്യാപകനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ബല്ലിയ ജില്ലാ ബി.എസ്.എ മനീഷ് കുമാർ സിങ് പറഞ്ഞു യാദവ് പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിച്ച് ചവിട്ടുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ക്ലാസിലെ വിദ്യാർഥികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായും യാദവിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും 15 ദിവസത്തിനകം റിപ്പോർട്ട് നല്‍കാൻ ബി.ഇ.ഒയോട് നിർദേശിച്ചിട്ടുണ്ടെന്നും മനീഷ് കുമാർ സിങ് പറഞ്ഞു.