സ്വാതന്ത്ര്യദിനാഘോഷം: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്ക് സീറ്റ് പിൻനിരയില്‍, അപമാനിച്ചെന്ന് ആക്ഷേപം



ന്യൂഡല്‍ഹി: രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പിൻനിരയിൽ ഇരുത്തി അപമാനിച്ചതായി ആക്ഷേപം. കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികള്‍ക്കും പിന്നിലായാണ് രാഹുലിന് ഇരിപ്പിടം നല്‍കിയത്.

കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, ശിവരാജ് സിങ് ചൗഹാൻ, അമിത് ഷാ, എസ്. ജയ്ശങ്കർ എന്നിവരായിരുന്നു മുൻനിരയില്‍. എന്നാല്‍, ക്യാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യ പദവിയുള്ള ലോക്സഭാ പ്രതിപക്ഷനേതാവിന് പിന്നില്‍ നിന്നും രണ്ടാമത്തെ നിരയിലായിരുന്നു സീറ്റ് അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനം.

read also: ഓണ്‍ലൈന്‍ തട്ടിപ്പില്‍ തൊടുപുഴ സ്വദേശിയ്ക്ക് നഷ്ടമായത് ഒന്നേകാല്‍ കോടി

മലയാളി ഹോക്കി താരം പി.ആർ. ശ്രീജേഷ്, മനു ഭാക്കർ, സരബ്ജോദ് സിങ് തുടങ്ങിയ ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ ഇരിപ്പിടം. ഒളിമ്പിക് കായികതാരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കുന്നതിനാണ് ഇങ്ങനെ ക്രമീകരിച്ചതെന്നാണ് പ്രതിരോധ മന്ത്രാലയയത്തിന്റെ വിശദീകരണം.