ലക്ഷദ്വീപില്‍ സമുദ്രത്തിനടിയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്


ന്യൂഡല്‍ഹി: 78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തവണയും 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഹര്‍ഘര്‍ തിരംഗ’ കാമ്പയിന്‍ നടത്തുന്നുണ്ട്. അതിനിടെ, സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കാന്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

‘ 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന്, ഇന്ത്യന്‍ തീരദേശ സേന ഹര്‍ഘറിന്റെ ഭാഗമായി ലക്ഷദ്വീപിലെ വെള്ളത്തിന് കീഴില്‍ ദേശീയ പതാക ഉയര്‍ത്തി. തിരംഗ അഭിയാന്‍ ‘ എന്ന കുറിപ്പിനൊപ്പമാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നതിന്റെ ആവേശകരമായ ദൃശ്യം പങ്ക് വച്ചിരിക്കുന്നത്.

അതേസമയം, പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് രാജ്യം നിലകൊള്ളുന്നത്. ദുതിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.