ഡല്‍ഹി: ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവൻ വിമാന സർവീസുകളും റദ്ദാക്കിയതായി എയർ ഇന്ത്യ.
ബംഗ്ലാദേശില്‍ രൂപംകൊണ്ടിരിക്കുന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവൻ സർവീസുകളും അടിയന്തരമായി റദ്ദാക്കിയെന്നും സാഹചര്യം തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും എയർ ഇന്ത്യ, എക്സില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു
read also: ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു
സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിടുകയും സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.