അര്‍ജുന്‍ മിഷന്‍: ഈശ്വര്‍ മല്‍പെ വീണ്ടും നദിയിലിറങ്ങി, ഇന്നുകൂടി പരമാവധി ശ്രമിക്കുമെന്ന് ജില്ലാ ഭരണകൂടം
ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചിലിനായി ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലെ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഇതിനായി നാല് വഞ്ചികള്‍ പുഴയില്‍ ഇറക്കിയിട്ടുണ്ട്. ഷിരൂരില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. പുഴയിലെ ഒഴുക്കും ചെറിയ രീതിയില്‍ കുറഞ്ഞു. ഈ സാ?ഹചര്യത്തിലാണ് തെരച്ചില്‍ വീണ്ടും തുടരാന്‍ തീരുമാനിച്ചത്.
അതേസമയം, ഇന്ന് കൂടി പരമാവധി തെരച്ചിലിന് ശ്രമിക്കുമെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. തെരച്ചിലിന് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു. ഡ്രഡ്ജ് ചെയ്യാനുള്ള യന്ത്രം നദിയിലൂടെ എത്തിക്കാന്‍ കഴിയില്ല. മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണ്. പ്രൊക്ലെയ്‌നര്‍ നിലവില്‍ എത്തിച്ചാലും നദിയില്‍ ഇറക്കാന്‍ സാധിക്കില്ലെന്നും എംഎല്‍എ പറഞ്ഞു. ഡ്രഡ്ജിങ് സാധിക്കില്ലെന്ന് കളക്ടറും വ്യക്തമാക്കി. അതേസമയം, തെരച്ചില്‍ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി എകെ ശശീന്ദ്രന്‍ പറഞ്ഞു. തെരച്ചില്‍ കൂടുതല്‍ കാര്യംക്ഷമമാക്കണം. എന്തു സഹായം നല്‍കാനും കേരളം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.