ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സൊപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്.
ലോറിയില്‍നിന്ന് ചിലർ ആക്രിസാധനങ്ങള്‍ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനമെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും മറ്റു രണ്ടുപേർ പിന്നീടുമാണ് മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
read also: കനത്ത മഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
നാസില്‍ അഹ്മദ് നദ്രു(40), ആസിം അഷ്റഫ് മിർ, ആദില്‍ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹർ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.