കുതിച്ചുപായുന്ന ട്രെയിനില്‍ ചാടിക്കയറിയ വീഡിയോ പങ്കുവച്ച യുവാവിനു കൈയും കാലും നഷ്ടമായി


മുംബൈ: കുതിച്ചുപായുന്ന ട്രെയിനില്‍ ചാടിക്കയറുന്ന വീഡിയോ പങ്കുവച്ചു സോഷ്യൽ മീഡിയയിൽ വൈറലായ യുവാവിന്റെ ഇപ്പൊഹത്തെ ജീവിതം ദുസ്സഹം. വൈറലായ വിഡിയോക്ക് ശേഷം മറ്റൊരു സ്റ്റേഷനില്‍ നിന്നും സമാനമായ രീതിയില്‍ വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയില്‍ യുവാവ് അപകടത്തില്‍പെട്ടു. ഒരു കൈയും കാലും ആ അപകടത്തില്‍ നഷ്ടമാവുകയും ചെയ്തു. മുംംബെ വാഡാല സ്വദേശിയായ ഫർഹത്ത് ഷെയ്ഖാണ് ദുരന്തത്തിന് ഇരയായത്.

read also: അശ്ലീല ചിത്രം കണ്ട് ഒൻപതുവയസുകാരിയെ 13കാരൻ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയ്ക്കും സഹോദരങ്ങൾക്കുമെതിരെ കേസ്

കഴിഞ്ഞ മാർച്ച്‌ ഏഴിനാണ് ഫർഹത്ത് അസം ഷെയ്ഖ് ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്ന സാഹസിക വിഡിയോ പോസ്റ്റ് ചെയ്യുന്നതും വൈറലാകുന്നതും. ഇത് ശ്രദ്ധയില്‍പ്പെട്ട ആർ.പി.എഫ് അജ്ഞാതനായ യുവാവിനെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിൽ ഫർഹത്ത് ഷെയ്ഖിനെ കണ്ടെത്തി കേസ് എടുക്കാൻ എത്തിയപ്പോഴാണ് ജീവിതം ആകെ ദുരന്തമായി മാറിയത് അറിയുന്നത്.

മാർച്ച്‌ ഏഴിനാണ് സെവ്രി സ്റ്റേഷനില്‍ വെച്ച്‌ ഷെയ്ഖ് ട്രെയിൻ സ്റ്റണ്ട് വീഡിയോ ഷൂട്ട് ചെയ്യുന്നത്. ഇത് വൈറലായതോടെയാണ് മസ്ജിദ് സ്റ്റേഷനില്‍ മറ്റൊരു വിഡിയോ ഷൂട്ട് ചെയ്യാൻ യുവാവ് ശ്രമിച്ചു. അതിനിടയിലുണ്ടായ അപകടത്തിൽ യുവാവിന്റെ ഇടത് കൈയും കാലും നഷ്ടമായി.