നൃത്തപരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന് ഡാൻസര്‍: ചോര പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ


ഹൈദരബാദ്: പൊതുവേദിയിൽ നൃത്തപരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന് നർത്തകൻ. അനകപ്പള്ളിയില്‍ നടന്ന പരിപാടിക്കിടെയാണ് നർത്തകൻ പരസ്യമായി കോഴിയെ കടിച്ചു കൊന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വിമർശനങ്ങൾ ഉയരുകയാണ്. കോഴിയുടെ ചോര വായിലെടുത്ത ശേഷം പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

read also: ഫുള്‍ ടാങ്ക് പെട്രോളടിച്ച ശേഷം പണം നൽകാതെ പൊലീസ് ഉദ്യോഗസ്ഥൻ: ചോദ്യം ചെയ്ത ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു

സ്ത്രീ വേഷം ധരിച്ചാണ് സംഘം നൃത്തം ചെയ്യുന്നത്. ഇതിനിടയില്‍ പ്രധാന നർത്തകൻ കോഴിയുടെ തൂവല്‍ കടിച്ചു പറിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടികള്‍ അടക്കമുള്ള മുന്നിലിരിക്കുമ്പോഴാണ് ക്രൂരത അരങ്ങേറിയത്. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനയുടെ പരാതിയിൽ ഇയാൾക്കും സംഘാടകർക്കും എതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.