40 ദിവസത്തിനിടെ യുവാവിനെ പാമ്പ് കടിച്ചത് 7 തവണ!! യുവാവ് ഗുരുതരാവസ്ഥയില്‍



ലക്നൗ: ഉത്തർപ്രദേശ് സ്വദേശിയായ 24-കാരന് 40 ദിവസത്തിനിടെ ഏഴുതവണ പാമ്പിന്റെ കടിയേറ്റു. വികാസ് ദുബെയാണ് കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്.

കഴിഞ്ഞ ആറ് തവണയും അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടതെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. ജൂണ്‍ രണ്ടിനും ജൂലൈ ആറിനുമിടയില്‍ ആറ് തവണയാണ് പാമ്പ് കടിയേറ്റത്. ആവർത്തിച്ചുള്ള സംഭവത്തില്‍ വളരെ ആശങ്കയിലാണ് യുവാവും കുടുംബവും.

read also: ‘ആരെങ്കിലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കും എന്ന് വല്ലാതെ ആശിച്ചു’: സുരേഷിന്റെ കുറിപ്പ്

തുടർച്ചയായി പാമ്പ് കടിയേറ്റതോടെ താമസസ്ഥലത്തെ പ്രശ്നമായിരിക്കും എന്ന് കരുതിയാണ് വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചത്. എന്നാൽ അവിടെ വച്ചും കടിയേറ്റതോടെ കുടുംബം ആശങ്കയിലാണ്.