സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സുകളില്‍ മുന്‍ അഗ്നിവീറുമാര്‍ക്ക് പരിഗണന: സിഐഎസ്എഫിലടക്കം 10% സംവരണവും മറ്റ് ഇളവുകളും
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സുകളില്‍ മുന്‍ അഗ്നിവീറുമാര്‍ക്ക് പരിഗണനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫില്‍ കോണ്‍സ്റ്റബിള്‍മാരുടെ 10 ശതമാനം ഒഴിവുകളില്‍ മുന്‍ അഗ്നിവീറുമാര്‍ക്ക് സംവരണം ഉണ്ടാകുമെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നീന സിംഗ് അറിയിച്ചു.
കൂടാതെ, ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റില്‍ അവർക്ക് ഇളവ് നല്‍കും. പ്രായപരിധിയിലും ഇളവുണ്ടായിരിക്കുമെന്ന് നീന സിംഗ് വ്യക്തമാക്കി. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സിഐഎസ്എഫ് നടത്തി.ബിഎസ്എഫും മുന്‍ അഗ്നിവീറുമാര്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗര്‍വാളാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. മുന്‍ അഗ്നിവീറുമാരെ സിആർപിഎഫില്‍ റിക്രൂട്ട് ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തതായി സിആർപിഎഫ് ഡിജി അനീഷ് ദയാല്‍ സിംഗ് പറഞ്ഞു. അഗ്നിവീറുമാരുടെ ആദ്യ ബാച്ചിന് സിആർപിഎഫില്‍ 5 വർഷത്തെ പ്രായപരിധിയില്‍ ഇളവ് നല്‍കും.