‘എനിക്ക് എന്റെ ഭര്‍ത്താവിനെ ഇഷ്ടമാണ്’: മുത്തച്ഛനോളം പ്രായമുള്ള ആൾ ഭര്‍ത്താവാണെന്ന് പെണ്‍കുട്ടി, വിമര്‍ശനം
മുത്തച്ഛനോളം പ്രായമുള്ള ആളെ ചൂണ്ടിക്കാണിച്ച് തന്റെ ഭര്‍ത്താവാണെന്ന് പെൺകുട്ടി അവകാശപ്പെട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ക്യൂട്ട് ഗുഡ്ഡി കുമാരി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്.
read also: മേധാ പട്കര്‍ക്ക് 5 മാസം തടവും പത്ത് ലക്ഷ രൂപ പിഴയും
‘എന്റെ മുൻ ജന്മത്തില് ഞാൻ എന്ത് നന്മയാണ് ചെയ്തതെന്ന് എനിക്കറിയില്ല, ഈ ജന്മത്തില് നിങ്ങളെപ്പോലൊരു ഭർത്താവിനെ എനിക്ക് ലഭിച്ചതില്‍. എനിക്ക് എന്റെ ഭർത്താവിനെ ഇഷ്ടമാണ്. ‘എന്നാണ് പെൺകുട്ടി വീഡിയോയിൽ പറയുന്നത്. പെണ്‍കുട്ടിയുടെ പുറകില്‍ ഏതാണ്ട് അറുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ള ഒരു വൃദ്ധന് ഇരിക്കുന്നതും കാണാം. ഇരുവരും തമ്മിലുള്ള മൂന്നോ നാലോ വീഡിയോകള്‍ പെണ്‍കുട്ടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിട്ടുമുണ്ട്.
എന്നാൽ ഈ വീഡിയോയ്ക്കെതിരെ വിമർശനം ഉയരുകയാണ്.