ന്യൂഡല്‍ഹി: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രയല്‍ റണ്ണിനായി ഓഗസ്റ്റ് 15ന് പുറത്തിറങ്ങിയേക്കും. രാജധാനി എക്‌സ്പ്രസിനേക്കാള്‍ സൗകര്യപ്രദമായ ഓണവും ഇറങ്ങാന്‍ പോകുന്നത്. വന്ദേ ഭാരത് ചെയര്‍ കാര്‍ വേരിയന്റ് വിജയകരമായതോടെയാണ് ഇന്ത്യന്‍ റെയില്‍വേ വന്ദേ ഭാരത് സ്ലീപ്പര്‍ പുറത്തിറക്കുന്നത്.
Read Also: ടി20 ലോകകപ്പിലെ മോശം പ്രകടനം, താരങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കാനുള്ള ഉദ്ദേശ്യത്തോടെയാണ് റെയില്‍വേ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) യും ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎല്‍) ചേര്‍ന്നാണ് ട്രെയിന്‍ നിര്‍മിക്കുന്നത്.
16 കോച്ചുകളോടു കൂടിയ വന്ദേ ഭാരത് സ്ലീപ്പറിന് 823 യാത്രക്കാരെ വഹിക്കാനാകും. 11 എസി 3 ടെയര്‍ കോച്ചുകളും നാല് എസി 2 ടെയര്‍ കോച്ചുകളും ഫസ്റ്റ് എസി കോച്ചുമാണ് ട്രെയിനില്‍ ഉള്ളത്. എസി 3 ടെയറില്‍ 611 യാത്രക്കാരെയും എസി 2 ടെയറില്‍ 188 യാത്രക്കാരെയും ഫസ്റ്റ് എസി കോച്ചില്‍ 24 യാത്രക്കാരെയും വഹിക്കാനാകും. ട്രെയിനിന്റെ ബെര്‍ത്തിലെ കുഷ്യന്‍ രാജധാനി എക്‌സപ്രസിനേക്കാള്‍ മികച്ചതാണ്. മികച്ച യാത്രാ സുഖം ലഭ്യമാകാനായി ബെര്‍ത്തിന്റെ ഓരോ വശത്തെയും കുഷ്യന്‍ വളരെ മികവുറ്റതായാണ് ഒരുക്കിയിരിക്കുന്നത്.
ട്രെയിനിന്റെ ഉള്‍ഭാഗത്ത് ക്രീം, മഞ്ഞ തുടങ്ങിയ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ കോവണി ആയതിനാല്‍ അപ്പര്‍, മിഡില്‍ ബെര്‍ത്തുകളിലേക്ക് കയറാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല. ട്രെയിനിന്റെ പൊതുയിടങ്ങളില്‍ സെന്‍സര്‍ കേന്ദ്രീകരിച്ചുള്ള ലൈറ്റ് സംവിധാനമാണ്. കൂടാതെ, വാതിലുകളും സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയുമാണ്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ബെര്‍ത്തുകളും ശുചിമുറികളും ട്രെയിനിലുണ്ട്. സുഗമവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കാന്‍ സെമി – പെര്‍മനന്റ് കപ്ലറുകളാണ് വന്ദേ ഭാരത് സ്ലീപ്പറുകളിലും ഉപയോഗിച്ചിരിക്കുന്നത്. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്.