ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ നേരില്‍ കാണാന്‍ പോയ യുവതി കൂട്ടബലാത്സംഗത്തിനിരയായി


ലക്‌നൗ: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാന്‍ പോയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്. മീററ്റ് സ്വദേശിയാണ് പരാതിക്കാരി. ബാങ്കുദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടി സൗഹൃദം സ്ഥാപിച്ചിരുന്നു. യുവതിക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

ബാങ്കില്‍ ജോലി വാങ്ങിനല്‍കാമെന്നായിരുന്നു സുഹൃത്ത് പറഞ്ഞിരുന്നത്. ഇതനുസരിച്ച് യുവാവ് പറഞ്ഞ സ്ഥലത്തേക്ക് യുവതി എത്തിപ്പെടുകയായിരുന്നു. യുവാവ് നല്‍കിയ തണുത്ത പാനീയം കുടിച്ചതോടെ പെണ്‍കുട്ടി ബോധരഹിതയായി. തുടര്‍ന്ന് സുഹൃത്തും മറ്റൊരാളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു