സിപിഎം ഓഫീസില്‍ മിശ്രവിവാഹങ്ങള്‍ പാര്‍ട്ടി നടത്തിക്കൊടുക്കും:ജില്ലാസെക്രട്ടറി, പ്രസ്താവനയ്ക്ക് പിന്നിലെ സംഭവം ഇങ്ങനെ
ചെന്നൈ: സിപിഎം ഓഫീസ് മിശ്രവിവാഹങ്ങള്‍ക്കായി എപ്പോഴും തുറന്നിടുമെന്ന് പാര്‍ട്ടി തിരുനെല്‍വേലി ജില്ലാ സെക്രട്ടറി ശ്രീറാം. മിശ്രവിവാഹങ്ങള്‍ പാര്‍ട്ടി നടത്തിക്കൊടുക്കുമെന്നും ശ്രീറാം വ്യക്തമാക്കി. മിശ്രവിവാഹത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് തിരുനെല്‍വേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 13 പേരെ അറസ്റ്റ് ചെയ്തു.
തിരുനെല്‍വേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫീസില്‍ വച്ച് നടത്തിയിരുന്നു. ദളിത് യുവാവും പ്രബല ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹമാണ് പാര്‍ട്ടി ഇടപെട്ട് നടത്തിയത്. ഇതില്‍ പ്രകോപിതരായ പെണ്‍വീട്ടുകാരുടെ നേതൃത്വത്തിലാണ് ഓഫീസ് അടിച്ചു തകര്‍ത്തത്.
മുപ്പതോളം പേര്‍ അടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ച് കയറി സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുകയും ഓഫീസ് തല്ലി തകര്‍ക്കുകയുമായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമാണ് ഓഫീസിലെത്തി അക്രമം അഴിച്ച് വിട്ടത്. ഓഫീസിന്റെ ചില്ലുകളും ഫര്‍ണിച്ചറുമെല്ലാം നശിപ്പിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ തിരുനെല്‍വേലി പൊലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹ രജിസ്‌ട്രേഷന്‍ നടത്താന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഇടപെടല്‍ മൂലം കഴിയാതിരുന്നതോടെയാണ് ഇരുവരും സിപിഎം ഓഫീസിലെത്തിയത്. സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചു. പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സിപിഎം ഓഫീസിലെത്തി ആക്രമണം നടത്തിയത്.