ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ടെമ്പോ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേർ മരിച്ച സംഭവത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റ 14 പേർക്ക് 50,000 രൂപ വീതം നല്‍കും.
read also: പൊലീസുകാര്‍ തമ്മില്‍ അടിപിടി, തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ഇറങ്ങിയോടി: രണ്ട് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍
ഋഷികേശ്- ബദ്രിനാഥ് പാതയില്‍ വച്ചു 26 പേരുമായി വരികയായിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അവരുടെ കുടുംബങ്ങളെ ഓരോന്നായി അറിയിച്ചു വരികയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.