നായിഡുവും നിതീഷും പിന്തുണ എഴുതി നല്‍കി: മൂന്നാം എൻ ഡി എ സര്‍ക്കാരിനെ നരേന്ദ്ര മോദി നയിക്കും

[ad_1]

ന്യൂഡല്‍ഹി: മൂന്നാം തവണയും എൻഡിഎ സ‌ർക്കാർ അധികാരത്തിൽ എത്തും. സർക്കാർ രൂപീകരണ ചർച്ചയുടെ ഭാഗമായി ചേർന്ന എൻഡിഎ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തുവെന്നും പ്രധാനമന്ത്രിയായി മോദി ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ട്.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എൻ ഡി എ സംഘം വൈകാതെ രാഷ്‌ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിക്കും. തെലുങ്ക് ദേശം പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ എന്നിവർ പിന്തുണ എഴുതി നല്‍കിയതായാണ് സൂചന.

read also:   രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച്‌ തീകൊളുത്തി, രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്ക് പൊള്ളലേറ്റു

ലോക്ദസഭയിൽ എൻഡിഎ സഖ്യത്തിന് ആകെ 543ല്‍ 294 സീറ്റുകളാണ് വിജയിക്കാനായത്. ഇന്ത്യയില്‍ മൂന്നാം തവണയും അധികാരം നിലനിറുത്തുന്ന രണ്ടാമത്തെ നേതാവാണ് മോദി.

[ad_2]