കേരളത്തിൽ തോറ്റത് നാല് സിറ്റിങ് എംപിമാര്‍ !!

[ad_1]

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വൻ വിജയം സ്വന്തമാക്കിയെങ്കിലും നാല് സിറ്റിങ് എംപിമാർ വലിയ പരാജയമാണ് നേരിട്ടത്. ആലപ്പുഴയില്‍ എഎം ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടൻ, തൃശൂരില്‍ കെ മുരളീധരൻ, ആലത്തൂരില്‍ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാർ. 19 സിറ്റിങ് എംപിമാരില്‍ 15 പേരും വിജയം കണ്ടു.

read also: മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്, ചിരി മായാതെ മടങ്ങൂ ടീച്ചർ: കെ കെ രമ

കെസി വേണുഗോപാല്‍ (ആലപ്പുഴ), ഫ്രാൻസിസ് ജോർജ് (കോട്ടയം) എന്നിവർ ഒരിടവേളയ്ക്ക് ശേഷം പാർലമെന്റില്‍ വീണ്ടും എത്തുമ്പോൾ സുരേഷ് ഗോപിയുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എടുത്തുപറയേണ്ട സവിശേഷതയാണ്. ആല‍ത്തൂരില്‍ കെ രാധാകൃഷ്ണനിലൂടെ എല്‍ഡിഎഫ് ഒരു സീറ്റ് സ്വന്തമാക്കി.

രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോഡ് ), കെ സുധാകരൻ (കണ്ണൂർ), ഷാഫി പറമ്പില്‍ (വടകര) രാഹുല്‍ ഗാന്ധി (വയനാട്), എംകെ രാഘവൻ (കോഴിക്കോട്), എംപി അബ്ദുല്‍ സമദ് സമദാനി (പൊന്നാനി), ഇ ടി മുഹമ്മദ് ബഷീർ (മലപ്പുറം), വികെ ശ്രീകണ്ഠൻ (പാലക്കാട്), കെ രാധാകൃഷ്ണൻ (ആലത്തൂർ), സുരേഷ് ഗോപി (തൃശൂർ), ബെന്നി ബെഹനാൻ (ചാലക്കുടി), ഹൈബി ഈഡൻ (എറണാകുളം), ഫ്രാൻസിസ് ജോർജ് (കോട്ടയം), ഡീൻ കുര്യാക്കോസ് (ഇടുക്കി), കെ വേണുഗോപാല്‍ (ആലപ്പുഴ), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എൻകെ പ്രേമചന്ദ്രൻ (കൊല്ലം), അടൂർ പ്രകാശ് (ആറ്റിങ്ങല്‍), ശശി തരൂർ (തിരുവനന്തപുരം) എന്നിവരാണ് വിജയിച്ചത്.

[ad_2]