മുംബൈ: നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) മുംബൈ വിഭാഗം മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തെ പിടികൂടി, 160 കിലോ കഫ് സിറപ്പും 32,000 ലധികം നിരോധിത മയക്കുമരുന്ന് ഗുളികകളുമാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്.
രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന് ആരംഭിച്ചതെന്ന് എന്‍സിബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തുടര്‍ന്നുള്ള പരിശോധനയില്‍ താനെയിലെ ഒരു വീട്ടില്‍ നിന്ന് 9,600 അല്‍പ്രാസോളവും 10,380 നൈട്രാസെപാം ഗുളികകളും എന്‍സിബി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍നാടന്‍ പാഴ്സലുകള്‍ വഴിയാണ് മയക്കുമരുന്ന് അനധികൃതമായി എത്തിച്ചതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.