വിവാഹത്തിന് ക്ഷണിച്ചില്ലെന്നു ആരോപിച്ചു വരനും കുടുംബത്തിനും നേരെ ആക്രമണവുമായി ബന്ധു. ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം നടന്നത്. വിവാഹ ക്ഷണക്കത്ത് ലഭിക്കാത്തതിൽ പ്രകോപിതരായ ചില ബന്ധുക്കളാണ് വിവാഹ ചടങ്ങുകൾക്കിടയിൽ വരനെയും കുടുംബത്തെയും മറ്റും വടികൊണ്ട് അക്രമിച്ചത്.
കൂട്ടത്തല്ലിൽ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും പലരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നരേഷ് ദാസിൻ്റെ മകൻ റോഷൻ കുമാറിന്റേ വിവാഹ ചടങ്ങുകൾക്കിടയിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. അക്രമിക്കപ്പെട്ടതിനാൽ തന്നെ ഭാര്യവീട്ടിലേക്ക് പോകുന്നതിനുപകരം വരൻ ആശുപത്രിയിലേക്കാണ് പോയതെന്ന് നാട്ടുകാർ പറയുന്നു. ഘോഷയാത്രയിലുണ്ടായിരുന്ന നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
READ ALSO: രാമ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ താന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ പാര്‍ട്ടി തടഞ്ഞു: കോണ്‍ഗ്രസ് നേതാവ് രാധിക രാജിവെച്ചു
വിവാഹത്തിനെത്തിയവരിൽ പലരും ഇതിന്റെ വീഡിയോ എടുക്കുകയും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തു.