ആ കാറിൽ ബന്ധിച്ചിരിക്കുന്നത് തന്റെ അമ്മയെ: എച്ച്‌ഡി രേവണ്ണയ്ക്കും മകനുമെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസും



ബംഗലുരു: ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയ ജെഡിഎസ് നേതാവ് എച്ച്‌ഡി രേവണ്ണയ്ക്കും മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കും എതിരേ പുതിയ ആരോപണം. പ്രജ്വലിന്റെ ബലാത്സംഗ വീഡിയോയില്‍ കാണപ്പെട്ടവരില്‍ ഒരാള്‍ തന്റെ മാതാവാണെന്നും അവരെ രേവണ്ണയുടെ ആള്‍ക്കാര്‍ വന്ന് തട്ടിക്കൊണ്ടു പോയെന്നും ആരോപിച്ച്‌ യുവാവ് പോലീസിൽ പരാതി നൽകി.

മൈസൂരു ജില്ലയിലെ കൃഷ്ണരാജ നഗര്‍ പട്ടണത്തില്‍ നിന്നുള്ള 20 കാരനാണ് . തന്റെ അമ്മയെ രേവണ്ണ തട്ടിക്കൊണ്ടുപോയതാണെന്നു വെളിപ്പെടുത്തി രംഗത്തെത്തിയത്. ആറ് വര്‍ഷം മുമ്പ് അമ്മ രേവണ്ണയുടെ ഹോളനരസിപുരയിലെ വസതിയില്‍ ജോലി ചെയ്തിരുന്നതായും മൂന്ന് വര്‍ഷം മുമ്പ് ഇവര്‍ ജോലി ഉപേക്ഷിച്ച്‌ സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്നും യുവാവ് പറയുന്നു.

read also: കാമുകനുമായി മകൾ വിവാഹിതയായി: കൈ കാലുകള്‍ കെട്ടിയിട്ട ശേഷം യുവാവിന്റെ മൂക്ക് മുറിച്ചെടുത്ത് മാതാപിതാക്കള്‍

മെയ് 1 ന്, തന്റെ അമ്മയെ കയറില്‍ ബന്ധിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും പ്രജ്വല്‍ അവളെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്നതായും തന്റെ സുഹൃത്തുക്കള്‍ വിളിച്ച്‌ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. അമ്മയുടെ ജീവന് ഭീഷണിയുണ്ടെന്നും അമ്മ എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടിയെന്നും പരാതിക്കാരന്‍ പറഞ്ഞു.