ചെന്നൈ: തിരുപ്പൂര്‍ ജില്ലയിലെ കാങ്കയത്തിനടുത്ത് ഓലപാളയത്ത് പുലര്‍ച്ചെ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും തമിഴ്നാട് സര്‍ക്കാര്‍ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
read also: സംസ്ഥാന റവന്യൂ വകുപ്പിന്റെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു
മരിച്ചവരില്‍ മൂന്ന് സ്ത്രീകളും മൂന്നുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചന്ദ്രശേഖര്‍(60), ചിത്ര(57), ഇളരശന്‍(26), അരിവിത്ര(30), മൂന്നുമാസം പ്രായമുള്ള സാക്ഷി എന്നിവരാണ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വെള്ളക്കോവില്‍ പോലീസ് അന്വേഷണം തുടങ്ങി.